Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Purse Thief

Alappuzha

കാ​ണി​ക്കവ​ഞ്ചി മോ​ഷ്ടാ​വ് പോ​ലീ​സ് പി​ടി​യി​ൽ

ആ​ല​പ്പു​ഴ: നി​ര​വ​ധി കാ​ണി​ക്ക വ​ഞ്ചി​ക​ളും സൈ​ക്കി​ളു​ക​ളും മോ​ഷ്ടി​ച്ച​യാ​ൾ പോ​ലീ​സ് പി​ടി​യി​ൽ. പ​റ​വൂ​ർ നാ​ലു​ത​യ്ക്ക​ൽ വീ​ട്ടി​ൽ കു​ന്ന​ത്തി​ൽ ബാ​ബു​വി​നെ (ബാ​ബു- 58) യാ​ണ് സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ഴ​യ വീ​ട് കു​ന്ന​യ്ക്കാ​പ​ള്ളി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച കാ​ണി​ക്ക​യും പ​ണ​വും ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ 28നു ​പു​ല​ർ​ച്ചെ 2.30നാ​യി​രു​ന്നു സം​ഭ​വം. കാ​ണി​ക്ക​വ​ഞ്ചി കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ വി​വി​ധ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണു ബാ​ബു പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ഐ​എ​സ്എ​ച്ച്ഒ എ​സ്. വി​നീ​ഷ്, എ​സ്ഐ മോ​ഹ​ൻ കു​മാ​ർ, എ​സി​പി​ഒ മാ​രാ​യ വി.​ജി. ബി​ജു, ആ​ർ. ശ്യാം, ​മ​ൺ​സൂ​ർ, എം​സി​പി​ഒ മാ​രാ​യ ജി. ​അ​രു​ൺ, അ​ഭി​ജി​ത്ത് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up